കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ സെന്റർ (STIC) സംഘടിപ്പിക്കുന്ന “വാട്ടർ ടെസ്റ്റിംഗ്” വിഷയത്തിലുള്ള സൗജന്യ നൈപുണ്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
പരിസ്ഥിതി വിവരാവബോധം, ശേഷി വികസനം, ഉപജീവന പദ്ധതി (EIACP) സെന്റർ ഹബ്, KSCSTE എന്നിവയുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. 2026 ജൂൺ 8 മുതൽ 19 വരെ 10 ദിവസത്തെ പരിശീലന പരിപാടി നടക്കും. കെമിസ്ട്രി, മൈക്രോബയോളജി, ഫുഡ് ടെക്നോളജി എന്നിവയിലോ അനുബന്ധ വിഷയങ്ങളിലോ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് 45 വയസ്സിന് താഴെയായിരിക്കണം. SC/ST/OBC വിഭാഗക്കാർക്കാണ് അപേക്ഷിക്കാനാവുക. താൽപര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, വയസ് തെളിയിക്കുന്ന രേഖ, വിലാസ രേഖ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ) എന്നിവ സഹിതം "ഡയറക്ടർ, സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ സെന്റർ (STIC), കുസാറ്റ്, Kochi – 682022" എന്ന വിലാസത്തിൽ 2026 ജൂൺ 2-നകം അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന മുഴുവൻ പരിശീലിതർക്കും താമസം, ഭക്ഷണം, യാത്രാഭത്യം (TA) എന്നിവ ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 9188706698
Photo Courtesy - Google







